ന്യൂഡെൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,14,188 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കണക്ക് നാല് ലക്ഷം കടക്കുന്നത്.
3,915 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 2,34,083 ആയി ഉയർന്നു. കോവിഡ് ബാധിച്ച് നിലവില്‍ ചികിൽസയിൽ കഴിയുന്നത് 36,45,165 പേരാണ്. രാജ്യത്ത് ഇതുവരെ 2,14,91,598 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 1,76,12,351 പേർ മുക്തി നേടി.
മഹാരാഷ്ട്ര (62,194), കർണാടക (49,058),കേരളം (42,464),ഉത്തർപ്രദേശ് (26,622), തമിഴ്നാട് (24,898) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട് ചെയ്തിരിക്കുന്നത്. കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മരണനിരക്ക് ഉയർന്നതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
Also Read: ലോക്ക്ഡൗണിലും വാക്സിനേഷൻ മുടങ്ങരുത്; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി






































