ലോക്ക്ഡൗണിലും വാക്‌സിനേഷൻ മുടങ്ങരുത്; സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി

By Team Member, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡെൽഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയാലും വാക്‌സിനേഷൻ നടപടികൾ തടസമില്ലാതെ നടത്തണമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒരു ലക്ഷത്തിൽ കൂടുതൽ കോവിഡ് രോഗികളുള്ള 12 സംസ്‌ഥാനങ്ങളിലെ സ്‌ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി.

നിലവിൽ ഓരോ സംസ്‌ഥാനങ്ങളിലെയും കിടക്കകളുടെയും, മരുന്നുകളുടെയും ലഭ്യതയും, ഉൽപാദനവും എത്രയെന്ന് പ്രധാനമന്ത്രി യോഗത്തിൽ വിലയിരുത്തി. കൂടാതെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സംസ്‌ഥാനങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നടപടികളുടെ വേഗത കുറയ്‌ക്കരുതെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം കുറയ്‌ക്കുന്നതിനായി വാക്‌സിനേഷൻ നടപടികൾ കൃത്യമായി നടത്തണമെന്നും, വാക്‌സിനേഷനായി നിയോഗിച്ചിട്ടുള്ള ആരോഗ്യ പ്രവർത്തകരെ മറ്റ് ജോലികൾക്ക് നിയോഗിക്കരുതെന്നും യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശം നൽകി.

Read also : ഒറ്റഡോസ് കോവിഡ് വാക്‌സിൻ സ്‌പുട്‌നിക്‌ ലൈറ്റിന് റഷ്യ അംഗീകാരം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE