കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ജില്ലയിലെ കീഴരിയൂരിൽ കർശന നിയന്ത്രണം

By Team Member, Malabar News
Kozhikode News
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരും, പോലീസും ചേർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. കോഴിക്കോട് റൂറൽ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കൊയിലാണ്ടി സ്‌റ്റേഷൻ ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നത്.

നിയന്ത്രണങ്ങളുടെ ഭാഗമായി അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്ന ആളുകൾക്കെതിരെ കേസെടുക്കുകയും, വാഹനം കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്യും. കൂടാതെ അവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്ന ആളുകൾ മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ പഞ്ചായത്തിലെ 6, 7, 8 വാർഡുകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന നമ്പ്രത്തുകര, കുന്നോത്ത് മുക്ക് എന്നീ പ്രദേശങ്ങളിൽ പൊതു സ്‌ഥലങ്ങളിലും ടൗണുകളിലും ആളുകൾ ഒത്തുകൂടാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഇവിടെ വ്യാപാര സ്‌ഥാപനങ്ങളുടെ പ്രവത്തന സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാക്കി കുറച്ചിട്ടുണ്ട്. രോഗവ്യാപനം കുറയ്‌ക്കുന്നതിനായി പൊതു ജനങ്ങൾ  അധികൃതർ നൽകുന്ന മാർഗ നിർദ്ദേശം കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also : മുട്ടില്‍ മരംമുറിക്കേസ്; പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE