ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 27,553 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 3,48,89,132 ആയി ഉയർന്നു. മിക്ക സംസ്‌ഥാനങ്ങളിലും വലിയ രീതിയിലാണ് പ്രതിദിന കോവിഡ് ബാധ ഉയരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്‌ഥിരീകരിച്ചത് മഹാരാഷ്‌ട്രയിലാണ്. 9,170 പേർക്കാണ് മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായത്. രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. നിലവിൽ 1,22,801 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 284 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 4,81,770 ആയി ഉയർന്നു. അതേസമയം തന്നെ രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വർധന ഉണ്ടാകുന്നുണ്ട്. നിലവിൽ 1,525 പേരാണ് രാജ്യത്ത് ഇതുവരെ ഒമൈക്രോൺ ബാധിതരായത്.
Read also: ഒരു ഡോക്‌ടർ മാത്രം; ബത്തേരി താലൂക്ക് ആശുപത്രിയിൽ ഗർഭിണികൾക്ക് ദുരിതം







































