ഡെറാഡൂൺ: സംസ്‌ഥാനത്ത് നടപ്പാക്കിയ കർഫ്യൂ മേയ് 25 വരെ നീട്ടാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. നിലവിലെ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് ഉന്നതതല യോഗത്തിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിൽ കർഫ്യൂ നീട്ടാൻ തീരുമാനിച്ചതെന്ന് സർക്കാർ വക്‌താവ് സുബോധ് യുനിയാൽ പറഞ്ഞു. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് 72 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്‌റ്റ് നടത്തിയ 20 പേർക്ക് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാം. ചികിൽസാ ആവശ്യങ്ങൾക്കായി പോകുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. എന്നാൽ, ഇവരും ഇ-പാസ് എടുക്കണമെന്ന് മാർഗ നിർദേശത്തിൽ പറയുന്നു.
Read also: കോവിഡ് രണ്ടാം തരംഗം; ഞായറാഴ്‌ച മാത്രം രാജ്യത്ത് മരണപ്പെട്ടത് 50 ഡോക്‌ടർമാർ