രോഗബാധ ഉയരുന്നു; സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

By Team Member, Malabar News
Covid Cases Increased In India And Centre Urges States To Increase Vigilance
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത വർധിപ്പിക്കണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്തയക്കുകയും ചെയ്‌തു.

രാജ്യത്ത് നിലവിൽ പ്രതിദിനം കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം രണ്ടാം ദിവസവും 40 ശതമാനം വർധിച്ചു. കേരളം, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിലാണ് നിലവിൽ കോവിഡ് വ്യാപനം ആശങ്കയായി തുടരുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് 5,233 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചതെങ്കിൽ ഇന്ന് അത് 7,240 ആയി ഉയർന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. കൂടാതെ കഴിഞ്ഞ മാർച്ച് 1ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 7000ന് മുകളിൽ എത്തുന്നത്. മഹാരാഷ്‌ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കോവിഡ് കേസുകൾ. കൂടാതെ ഡെൽഹി, ബംഗാൾ, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കോവിഡ് കേസുകളിൽ വർധന ഉണ്ടാകുന്നുണ്ട്.

Read also: തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE