കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് കർശന ജാഗ്രത തുടരണം; നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രി

By Team Member, Malabar News
Should Continue Focus On Covid Surveillance Said Union Health Minister
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ജാഗ്രത തുടരണമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. രോഗബാധിതരുടെയും ചികിൽസയിലുള്ളവരുടെയും നിരീക്ഷണം ശക്‌തമാക്കണമെന്നും പരിശോധന വർധിപ്പിക്കണമെന്നും വാക്‌സിനേഷൻ വേഗത്തിലാക്കാനും ആരോഗ്യമന്ത്രി യോഗത്തില്‍ നിർദ്ദേശം നൽകി.

രാജ്യത്ത് കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇന്ന്  വിളിച്ചു ചേർത്തത്. നിലവിൽ 13,000ൽ അധികം കോവിഡ് ബാധിതരാണ് രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ജാഗ്രത കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്‌ഥാനങ്ങളോട് ആവര്‍ത്തിച്ചു.

രാജ്യത്തെ 60 ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്. കേരളത്തിനും മഹാരാഷ്‌ട്രക്കും പുറമെ ദില്ലി, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ്, പശ്‌ചിമബംഗാൾ എന്നിവിടങ്ങളിലെ രോഗവ്യാപനത്തോത് കൂടിയത് കേന്ദ്രത്തിന് ആശങ്കക്ക് കാരണമായിട്ടുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കോവിഡ് വിദഗ്‌ധ സംഘത്തിന്റെ യോഗം വിളിച്ചത്.

Read also: ‘സൂപ്പർ പവർ’ ആയ ഒരു ദേശീയ പാർട്ടി എന്റെ തീരുമാനത്തെ പ്രശംസിച്ചു; ഏക്‌നാഥ് ഷിൻഡെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE