‘സൂപ്പർ പവർ’ ആയ ഒരു ദേശീയ പാർട്ടി എന്റെ തീരുമാനത്തെ പ്രശംസിച്ചു; ഏക്‌നാഥ് ഷിൻഡെ

By Desk Reporter, Malabar News
A national party called 'Super Power' praised my decision; Eknath Shinde

ഗുവാഹത്തി: ‘ചരിത്രപരമായ തീരുമാനം’ എടുത്തതിന് ഒരു വലിയ ദേശീയ പാർട്ടി തന്നെ അഭിനന്ദിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തതായി ശിവസേന വിമത എംഎൽഎ ഏക്‌നാഥ് ഷിൻഡെ. അസം ഗുവാഹത്തിയിലെ ഒരു ഹോട്ടലിൽ വിമത ശിവസേന എംഎൽഎമാരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് ഏക്‌നാഥ് ഷിൻഡെ ഇക്കാര്യം പറഞ്ഞത്.

“നിങ്ങൾ എടുത്ത ഏത് തീരുമാനവും ചരിത്രപരമാണെന്ന് മഹാശക്‌തിയായ ഒരു ദേശീയ പാർട്ടി എന്നോട് പറഞ്ഞു, ആവശ്യമുള്ള എന്ത് സഹായവും നമുക്ക് (വിമത എംഎൽഎമാർക്ക്) ഉറപ്പ് നൽകി,” ബിജെപിയെ സൂചിപ്പിച്ചുകൊണ്ട് ഷിൻഡെ മറാത്തിയിൽ പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് നടന്ന മഹാരാഷ്‌ട്ര ലെജിസ്ളേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് എംഎൽഎമാരെ കാണാതായതും പിന്നീട് ഗുജറാത്ത് സൂറത്തിലെ ഒരു ഹോട്ടലിൽ പ്രത്യക്ഷപ്പെട്ടതും. ശിവസേന മന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് ഒപ്പം മഹാവികാസ് അഘാഡി സർക്കാരിനെതിരെ വിമത ശബ്‌ദം ഉയർത്തിയ എംഎൽഎമാർ നിലവിൽ അസം ഗുവാഹത്തിയിലാണ് ഉള്ളത്. ഇവർക്കൊപ്പം സ്വതന്ത്ര എംഎൽഎമാരും ഉണ്ടെന്നാണ് റിപ്പോർട്.

Most Read:  ‘ജൂലൈ അവസാനം ഹാജരാകണം’, സോണിയയോട് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE