ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 8000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. 8,084 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,32,30,101 ആയി ഉയർന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 10 പേർ കൂടി കോവിഡിനെ തുടർന്ന് മരിച്ചതോടെ ആകെ കോവിഡ് മരണസംഖ്യ 5,24,771 ആയി ഉയർന്നു. കൂടാതെ 4,592 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്.
രാജ്യത്ത് നിലവിൽ 17 ജില്ലകളിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഇതിൽ 7 ജില്ലകൾ കേരളത്തിലും 5 ജില്ലകൾ മിസോറാമിലും ആണ്. കൂടാതെ രാജ്യത്തെ 24 ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിൽ എത്തി. ഡെൽഹി, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിലവിൽ പ്രതിദിന രോഗബാധയിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്.
Read also: കസ്‌റ്റഡിയിലിരിക്കെ കെഎസ്‌യു പ്രവർത്തകർക്ക് സിപിഐഎം മർദ്ദനം