ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കുതിച്ചുയരുന്നു. മൂന്ന് സംസ്‌ഥാനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. കേരള, ഹരിയാന, പുതുച്ചേരി (തമിഴ്‌നാട് ) എന്നിവിടങ്ങളിലാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. സംസ്‌ഥാനങ്ങൾ വീണ്ടും മാസ്‌കിലേക്കും കോവിഡ് പ്രോട്ടോകോളുകളിലേക്കും തിരികെ പോകുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകി.
കേരളത്തിൽ ഇന്നലെ മാത്രം 1,801 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കേസുകൾ കൂടുതൽ. ജനിതക പരിശോധനക്ക് അയച്ച ഫലങ്ങളിൽ കൂടുതലും ഒമൈക്രോൺ വകഭേദമാണെന്നാണ് റിപ്പോർട്ടുകൾ. സംസ്‌ഥാനത്ത് പ്രായമായവർക്കും ജീവിതശൈലീ രോഗം ഉള്ളവർക്കും ഗർഭിണികൾക്കും മാസ്‌ക് നിർബന്ധമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
രാജ്യത്ത് പുതുതായി 5,357 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. ആകെ കേസുകളുടെ എണ്ണം 44,756,616 ആയി. ഇന്നലെ 6,155 പുതിയ കേസുകളാണ് റിപ്പോർട് ചെയ്‌തത്. നിലവിൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകൾ 32,814 ആണ്. കഴിഞ്ഞ 24 മണികൂറിനുള്ളിൽ 11 മരണങ്ങൾ റിപ്പോർട് ചെയ്‌തു. ഇതോടെ ആകെ മരണ സംഘ്യ 53,09,65 ആയി. മരണനിരക്ക് 1.19 ശതമാനമാണ്.
Most Read: ഈസ്‌റ്റർ; ക്രൈസ്‌തവ ദേവാലയം പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും