മുംബൈ: ഐപിഎല്ലിന് ഭീഷണിയായി വീണ്ടും കോവിഡ് ഭീതി. രണ്ടു താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ഇന്നത്തെ കൊൽക്കത്ത-ബാംഗ്ളൂർ മൽസരം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ട് പേർക്കും ആദ്യ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചെന്നും രണ്ടാമത്തെ പരിശോധനയിലൂടെ മാത്രമേ ഇത് ഉറപ്പിക്കാൻ കഴിയൂവെന്നാണ് ദേശീയ മാദ്ധ്യങ്ങൾ റിപ്പോർട് ചെയ്യുന്നത്.
നിലവിൽ ഈ രണ്ടു താരങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉടൻ പരിശോധനക്ക് വിധേയരാവണമെന്നാണ് അറിയിച്ചിരിക്കുന്നത്. വരുണിന്റെയും സന്ദീപിന്റെയും രണ്ടാമത്തെ പരിശോധനാ ഫലം വൈകുമെന്നതിനാലാണ് ഇന്നത്തെ മൽസരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. പുതുക്കിയ തീയതി പിന്നീടറിയിക്കും.
Read Also: ഒടിയന്റെ കഥപറയുന്ന ചിത്രം ‘കരുവ്’; ഞെട്ടിക്കുന്ന പുതിയ പോസ്റ്റർ പുറത്തിറക്കി







































