ഒടിയന്റെ കഥപറയുന്ന ചിത്രം ‘കരുവ്’; ഞെട്ടിക്കുന്ന പുതിയ പോസ്‌റ്റർ പുറത്തിറക്കി

By Siva Prasad, Special Correspondent (Film)
  • Follow author on
Karuvu Movie new poster released

നവാഗതയായ ശ്രീഷ്‌മ ആർ മേനോൻ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന മലയാളത്തിലെ അടുത്ത ‘ഒടിയൻ’ കഥയുമായി എത്തുന്ന ‘കരുവ്’ എന്ന ചിത്രത്തിന്റെ പുതിയ പ്രചരണ പോസ്‌റ്റർ മലയാള സിനിമയിലെ പ്രമുഖർ ചേർന്ന് പുറത്തിറക്കി.

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ വൈശാഖ് വിശ്വനാഥൻ, സ്വാതി ഷാജി, ഷോബി തിലകൻ, സുമേഷ് സുരേന്ദ്രൻ, കണ്ണൻ പട്ടാമ്പി, വിനു മാത്യു പോൾ, റിയാസ് എംടി, സായ് വെങ്കിടേഷ് ,കുളപ്പുള്ളി ലീല, സ്വപ്‍ന നായർ, സുധീർ ഇബ്രാഹീം, ശ്രീഷ്‌ണ സുരേഷ്, സുചിത്ര മേനോൻ തുടങ്ങിയ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.

Karuvu Malayalam Movie _ New Odiyan Movie
‘കരുവ്’ പുതിയ പോസ്‌റ്റർ

ചലച്ചിത്ര നിർമാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സുധീർ ഇബ്രാഹിമാണ് കരുവ് നിർമിക്കുന്നത്. സംവിധായികയാവുന്ന ശ്രീഷ്‌മ ആർ മേനോൻ മെഡിക്കല്‍ വിദ്യാർഥിനിയാണ് എന്ന പ്രത്യേകതയും കരുവ് എന്ന ചിത്രത്തിനുണ്ട്. ഒട്ടേറെ പ്രത്യേകതയുള്ള കരുവ് പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോർജാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിർവഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗഡില്യ പ്രൊഡക്ഷൻസാണ്. ‘കരുവ്’ ഒടിടി പ്ളാറ്റ് ഫോമിൽ ഉടൻ പ്രദർശനത്തിന് എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

Sreeshma R Menon_Karuvu Film Director
ചിത്രത്തിന്റെ സംവിധായിക ശ്രീഷ്‌മ ആർ മേനോൻ

പ്രോജക്‌ട് ഡിസൈനർ – റിയാസ് എംടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് പറവൂർ, കലാ സംവിധാനം – ശ്രീജിത്ത്‌ ശ്രീധരൻ, സംഘട്ടനം – അഷറഫ് ഗുരുക്കൾ, മേക്കപ്പ് – അനൂബ് സാബു, വസ്‌ത്രാലങ്കാരം – ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – സുകൃത്ത്, സെക്കന്റ് ക്യാമറ – ശരൺ പെരുമ്പാവൂർ, പിആർഒ – പി ശിവപ്രസാദ്, സ്‌റ്റിൽസ് – വിഷ്‌ണു രഘു, ഡിസൈൻ – അരുൺ കൈയ്യല്ലത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പൂർണ്ണ വായനയ്ക്ക്

Most Read: ‘തെറ്റിയതല്ല മക്കളെ, പുകഴ്‌ത്തിയതാണ്’; പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE