‘തെറ്റിയതല്ല മക്കളെ, പുകഴ്‌ത്തിയതാണ്’; പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്

By Trainee Reporter, Malabar News
Ajwa Travels

തിരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് നടൻ മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. ‘പിണറാര്യ വിജയൻ’ എന്നായിരുന്നു സിദ്ധാർഥിന്റെ ആദ്യ ട്വീറ്റ്. നടന് അക്ഷരത്തെറ്റ് പറ്റിയെന്ന് കരുതി മലയാളികൾ അദ്ദേഹത്തെ തിരുത്താനെത്തി. അഭിനന്ദനത്തിന് നന്ദി, എന്നാൽ പേര് അങ്ങനെയല്ലെന്നായിരുന്നു കമന്റുകളായി നിരവധിപേർ ചൂണ്ടിക്കാട്ടിയത്.

എന്നാൽ ഇതിന് മറുപടി സിദ്ധാർഥ്‌ വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു. ‘എന്താണ് സ്‌പെല്ലിംഗ് എന്നെനിക്കറിയാം മക്കളെ, ഞാൻ പുകഴ്‌ത്തുകയായിരുന്നു’ എന്നാണ് സിദ്ധാർഥ് രണ്ടാമത് ട്വീറ്റ് ചെയ്‌തത്‌. ഇതോടൊപ്പം ‘അടിച്ചു പൊളിച്ചു കേരളം’ എന്നും അദ്ദേഹം കുറിച്ചു. ‘പിണറാര്യ’ എന്ന തമിഴ് വാക്കിന്റെ അർഥം ഗംഭീര പ്രകടനം എന്നാണെന്നും അതാണ് നടൻ ഉദ്ദേശിച്ചതെന്നും ചിലർ കമന്റുകളിൽ വിശദീകരിച്ചു.

Read also: പരാജയം അംഗീകരിക്കുന്നു, പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ; കൃഷ്‌ണകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE