പരാജയം അംഗീകരിക്കുന്നു, പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ; കൃഷ്‌ണകുമാർ

By Desk Reporter, Malabar News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥി കൃഷ്‌ണകുമാർ. തന്റെ കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നു എന്നും സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദിയെന്നും കൃഷ്‌ണകുമാർ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. വരാന്‍ പോകുന്ന രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു. തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ആന്റണി രാജുവാണ് വിജയിച്ചത്. 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

നമസ്‌കാരം… വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടി പ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി.. ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാദ്ധ്യമ, നവമാദ്ധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്‌ത തിരുവനന്തപുരം എംഎൽഎ ശ്രീ ആന്റണി രാജുവിനും, ശ്രീ പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ.

Also Read:  അണു വിമുക്‌തമാക്കാൻ ഡെറ്റോളിനേക്കാൾ മികച്ചത് കേരളം; ബിജെപിയുടെ തോൽ‌വിയെ ട്രോളി എഎപി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE