അണു വിമുക്‌തമാക്കാൻ ഡെറ്റോളിനേക്കാൾ മികച്ചത് കേരളം; ബിജെപിയുടെ തോൽ‌വിയെ ട്രോളി എഎപി

By Staff Reporter, Malabar News
bjp-aap
Ajwa Travels

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ അഭിനന്ദിച്ച് ആം ആദ്‌മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം. അണുക്കളെ തുരത്തുന്നതില്‍ ഡെറ്റോളിനേക്കാള്‍ നല്ലതാണ് കേരളത്തിന്റെ പ്രകടനം എന്നാണ് എഎപിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിലെ അംഗം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

കേരളത്തില്‍ എല്‍ഡിഎഫ് 100, യുഡിഎഫ് 40, ബിജെപി പൂജ്യം, മറ്റുള്ളവര്‍ പൂജ്യം എന്ന കണക്കും ഇവര്‍ ഇതിനൊപ്പം ചേർത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നേമത്തും, പാലക്കാടും തൃശൂരിലും ബിജെപി മുന്നിട്ട് നിന്നെങ്കിലും അവസാന ഘട്ടത്തിലെത്തിയപ്പോള്‍ പൂജ്യത്തിലേക്ക് ഒതുങ്ങുകയായിരുന്നു.

തോല്‍വിയില്‍ കേരളത്തിലെ ബിജെപി നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. തോൽവിക്ക് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയാണ്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി വി ശിവന്‍കുട്ടിയാണ് വിജയിച്ചത്. 5571 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശിവന്‍കുട്ടിയുടെ ജയം.

ബിജെപി സ്‌ഥാനാർഥി കുമ്മനം രാജശേഖരന്‍ രണ്ടാം സ്‌ഥാനത്തേക്കും യുഡിഎഫ് സ്‌ഥാനാർഥി കെ മുരളീധരന്‍ മൂന്നാം സ്‌ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ബിജെപിയുടെ മറ്റൊരു പ്രതീക്ഷയായ പാലക്കാട് 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്‌ഥാനാര്‍ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്.

Read Also: നന്ദിഗ്രാമിലെ ഒറ്റയാൾ പോരാട്ടത്തിനൊടുവിൽ പരാജയം ഏറ്റുവാങ്ങി മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE