‘തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; സ്വരാജിന്റെ ഹരജിയില്‍ കെ ബാബുവിന് നോട്ടീസ്

By News Desk, Malabar News
Ajwa Travels

കൊച്ചി: കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് ഹൈക്കോടതി നോട്ടീസ്. കെ ബാബു അടക്കമുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. കേസ് അടുത്ത മാസം നാലിന് പരിഗണിക്കും.

അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തൃപ്പൂണിത്തറയിൽ തിരഞ്ഞെടുപ്പിന് വോട്ട് അഭ്യര്‍ഥിച്ചത്. അയ്യപ്പന് ഒരു വോട്ടെന്ന സ്ളിപ്പാണ് സ്‌ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വിതരണം ചെയ്‌തത്‌. ഈ സ്ളിപ്പില്‍ അയ്യപ്പന്റെ ചിത്രവും, ബാബുവിന്റെ പേരും തിരഞ്ഞെടുപ്പ് ചിഹ്‌നവും ഉള്‍പ്പെടുത്തി.

മൽസരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്നും സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്നും കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചു എന്നും ഹരജിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ് ബാബു നടത്തിയതെന്നും സ്വരാജ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ 15നാണ് സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ബാബുവിന് നേരത്തെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയില്‍ സിറ്റിങ് എംഎല്‍എയായിരുന്ന സ്വരാജിനെ കെ ബാബു 1009 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.

Read Also: പണിക്കൻകുടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE