കൊച്ചി: ജഡ്‌ജിമാർക്ക് ഉൾപ്പടെ കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈൻ ആക്കുന്നു. കേസുകൾ ഓൺലൈനായി പരിഗണിക്കുമെന്നാണ് അറിയിപ്പ്.
അതേസമയം, കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 20 മുതൽ 40 വരെയുള്ളവരിലാണ് കേസുകൾ കൂടുതലായി കാണുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആൾകൂട്ടം പാടില്ലെന്നും മന്ത്രി നിർദ്ദേശിച്ചു.
പ്രായമായവരും ഗുരുതര രോഗമുള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണം. ഗൃഹ ചികിൽസക്ക് പരിശീലനം നൽകുന്നുണ്ട്. രോഗ വ്യാപനം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് ഡെൽറ്റ കേസുകളും കൂടുതലാണെന്ന് മന്ത്രി വീണ ജോർജ് വ്യക്‌തമാക്കി.
സ്‌കൂളുകളുടെ കാര്യം സൂക്ഷ്‌മമായി പരിശോധിക്കും. ക്ളസ്‌റ്ററുകൾ ഉണ്ടായിട്ടില്ല. കൂടുതൽ ആരോഗ്യ പ്രവർത്തകരെ നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്നും അതിനോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Most Read: ഡെൽഹിയിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു