ന്യൂ ഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടി പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 72049 കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6757131 ആയി ഉയര്‍ന്നു. ഇവരില്‍ നിലവില്‍ ചികില്‍സയില്‍ തുടരുന്നത് 907883 പേരാണ്. രാജ്യത്ത് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 986 ആണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 104555 ആയി ഉയര്‍ന്നു.
മഹാരാഷ്‌ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും രോഗവ്യാപനം തുടരുന്നുണ്ട്. കേരളത്തിലും രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 12258 ആണ്. കര്‍ണാടകയില്‍ 9993 ആളുകള്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തെ രോഗബാധിതരുടെ എണ്ണം ആറര ലക്ഷം കടന്നു. ഒപ്പം തന്നെ തമിഴ്നാട്ടില്‍ 5017 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 5795 പേര്‍ക്കും ഇന്നലെ രോഗം സ്‌ഥിരീകരിച്ചു. ഈ സംസ്‌ഥാനങ്ങളില്‍ എല്ലാം തന്നെ രോഗ മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകുന്നുണ്ട്. ഇത് രോഗവ്യാപനം തുടരുമ്പോഴും ആശ്വാസം പകരുന്ന കാര്യമാണ്.
Read also : വാഹന പരിശോധന വീണ്ടും; ലക്ഷ്യം നിരോധനാജ്‌ഞ ലംഘനം തടയുക







































