ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരായ നടപടികള്‍ ശക്‌തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം മാത്രം നിയമലംഘനങ്ങളുടെ പേരില്‍ 170 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ഇവരില്‍ 161 പേരും പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സുരക്ഷിതമായ സമൂഹിക അകലം പാലിക്കാത്തതിന് ഒന്‍പത് പേരാണ് നടപടി നേരിട്ടത്.
ഇതുവരെ ആയിരക്കണക്കിന് പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിച്ചതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. പിടിയിലാവുന്നവരെ തുടര്‍ നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറുകയാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ചെയ്യുന്നത്.
Most Read: ‘കിറ്റെക്‌സിന്റെ പ്രോഡക്‌ട്’; പരാമർശം വേദനിപ്പിച്ചെന്ന് കുന്നത്തുനാട് എംഎൽഎ







































