ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. നിലവിൽ രാജ്യ തലസ്ഥാനത്ത് പ്രതിദിന രോഗബാധ കുതിച്ചുയരുകയാണ്. മെയ് 5ന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോഴുള്ളത്. കൂടാതെ വരും ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിൻ വ്യക്തമാക്കി.
ഡെൽഹിക്ക് പുറമേ പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. 32 ശതമാനമാണ് പശ്ചിമ ബംഗാളിലെ നിലവിലെ പോസിറ്റിവിറ്റി നിരക്ക്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 34,000 കടന്നു. ആശുപത്രികൾ ഉൾപ്പടെ ആളുകൾ കൂടുന്ന സാഹചര്യങ്ങളിലെല്ലാം നിലവിൽ രോഗബാധ വർധിക്കുകയാണ്.
അതേസമയം ഒമൈക്രോൺ എല്ലാവർക്കും ബാധിക്കുമെന്നും, എന്നാൽ ഗുരുതരമാവില്ലെന്നും സർക്കാരിന്റെ കോവിഡ് വിദഗ്ധ സംഘത്തിലെ അംഗം ഡോക്ടർ ജെയ് പ്രകാശ് വ്യക്തമാക്കി. രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ ആൾക്കൂട്ട നിയന്ത്രണങ്ങളടക്കമുള്ള നിർദ്ദേശങ്ങൾ അതാത് സംസ്ഥാനങ്ങൾക്ക് എടുക്കാമെന്നാണ് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നത്.
Read also: പുതുപ്പരിയാരം കൊലപാതകം; മാതാപിതാക്കളെ മകൻ കൊന്നത് ക്രൂരമായി







































