പാലക്കാട് : ജില്ലയിലെ തൃത്താലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതിനെ തുടർന്ന് പോലീസും ആരോഗ്യവകുപ്പും പഞ്ചായത്തിൽ കർശന പരിശോധന നടത്തുകയാണ്. നിലവിൽ 211 രോഗികളാണ് പഞ്ചായത്തിൽ രോഗബാധിതരായി കഴിയുന്നത്. ഇവരിൽ 23 പേർ മേഴത്തൂർ പഞ്ചായത്തിലെ കരുതൽവാസ കേന്ദ്രത്തിലാണ്.
18 ശതമാനമാണ് തൃത്താല പഞ്ചായത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുകയാണ്. പഞ്ചായത്തിലെ 9ആം വാർഡായ കൊഴിക്കോട്ടിരിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ തൃത്താലയിലും, സൗത്ത് തൃത്താലയിലും ഇതരസംസ്‌ഥാന തൊഴിലാളികളുടെ ക്യാംപുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ തൊഴിലാളികളെ താമസിപ്പിച്ച രണ്ട് കെട്ടിട ഉടമകൾക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. തൃത്താല ജനമൈത്രി പോലീസ് ബീറ്റ് ഓഫിസർ കെ ഷമീറലി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മനോജ് കുമാർ, പ്രസാദ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
Read also : കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി; മൂന്ന് പേർ പിടിയിൽ








































