കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി; മൂന്ന് പേർ പിടിയിൽ

By Desk Reporter, Malabar News
gold smuggling in Karipur
Representational image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം എയർ കസ്‌റ്റംസ്‌ പിടികൂടി. വിദേശത്ത് നിന്നെത്തിയ മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. വടകര സ്വദേശി മുസ്‌തഫ, ഉപ്പള സ്വദേശി ഷാഫി, മലപ്പുറം സ്വദേശി ലുക്‌മാൻ എന്നിവരാണ് പിടിയിലായത്.

മുസ്‌തഫ കുനിയത്ത് എന്ന വടകര സ്വദേശിയില്‍ നിന്നും 1.32 കിലോ ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സോക്‌സിനുള്ളില്‍ മിശ്രിത രൂപത്തിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാസർഗോഡ് ഉപ്പള സ്വദേശി ഷാഫിയില്‍ നിന്നും 1030 ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തു. മലപ്പുറം സ്വദേശി ലുക്‌മാൻ 1086 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണമിശ്രിതത്തിന് പുറമെ, ലുക്‌മാനില്‍ നിന്നും 50 ഗ്രാം സ്വര്‍ണച്ചെയിനും പിടിച്ചെടുത്തിട്ടുണ്ട്. ധരിച്ച പാന്റിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് ഷാഫിയും ലുക്‌മാനും സ്വര്‍ണമിശ്രിതം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

Also Read:  വൈദ്യുതവാഹന ചാർജിംഗ് സ്‌റ്റേഷൻ; ജില്ലയിൽ ആദ്യത്തേത് കാഞ്ഞിരപ്പുഴയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE