മനാമ: ബഹ്റൈനിൽ കോവിഡ് വ്യാപനം കുറയുന്നതായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. നാലാഴ്‌ചക്കിടെ രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് 45 ശതമാനം കുറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. കോവിഡ് വ്യാപനം തടയുന്നതിൽ രാജ്യം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.
കോവിഡ് നിയമങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കോവിഡ് വ്യാപന നിരക്ക് ക്രമേണ കുറയുകയും. സുരക്ഷിതമായ അവസ്‌ഥയിലേക്ക് രാജ്യം എത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Also Read: ഇന്ത്യയടക്കം 5 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദുബായില്‍ പ്രവേശന നിയന്ത്രണം







































