വയനാട് : 18 വയസിന് മുകളിലുള്ള എല്ലാവർക്കും ജില്ലയിൽ ഇന്ന് മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും. കോവിൻ വെബ്‌സൈറ്റിലൂടെ സ്ളോട്ടുകൾ ബുക്ക് ചെയ്‌ത ആളുകൾക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത്. കഴിഞ്ഞ ദിവസമാണ് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇതിന്റെ ഭാഗമായാണ് ഇന്ന് മുതൽ ജില്ലയിൽ എല്ലാവർക്കും വാക്‌സിനേഷൻ ആരംഭിക്കുന്നത്.
വിവിധ സർക്കാർ ഉത്തരവുകൾ പ്രകാരം മുൻഗണന ലഭിച്ചവർക്ക് മാത്രമായിരുന്നു സർക്കാർ കേന്ദ്രങ്ങളിലെ സൗജന്യ വാക്‌സിൻ നേരത്തെ ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് മുതൽ ഓൺലൈനായി സ്ളോട്ട് ബുക്ക് ചെയ്‌ത 18 വയസിന് മുകളിലുള്ള എല്ലാവർക്കും ജില്ലയിൽ കോവിഡ് വാക്‌സിൻ ലഭിക്കും. സ്ളോട്ട് ബുക്ക് ചെയ്യാത്തവർക്ക് വാക്‌സിൻ ലഭിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾ; ഹരജി കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കും