കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നവീകരിച്ച കോവിഡ് വാർഡ് തുറന്ന് നൽകി. രാവിലെ 11.30ന് എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഉൽഘാടനം നിർവഹിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള വാർഡിൽ നാല് വെന്റിലേറ്റർ സൗകര്യത്തോടെയുള്ള 12 ഐസിയു കിടക്കകളും 30 ഓക്സിജൻ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ, രോഗികളുടെ മാനസിക സംഘർഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംഗീതം ആസ്വദിക്കാനുള്ള സൗകര്യവും വാർഡിൽ ഒരുക്കിയിട്ടുണ്ട്. കണ്ണൂരിലെ ‘ഹൃദയാരാം’ എന്ന കൗൺസലിങ് സൈക്കോതെറാപ്പി സെന്ററിലെ പ്രവർത്തകരുടെ നിർദ്ദേശപ്രകാരമാണിത്.
Also Read: കോവിഷീൽഡ് ആദ്യ ഡോസിന് കൊവാക്സിനേക്കാൾ ഫലപ്രാപ്തി; ഐസിഎംആർ


































