തിരുവനന്തപുരം: ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സിപിഐ. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന ആവശ്യം ദൂരദർശൻ അധികൃതർ മുന്നോട്ടുവെച്ചതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
സിപിഐക്ക് അനുവദിച്ച പരിപാടിയിൽ ചില ഭാഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു. ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരായ പരാമർശങ്ങൾ ഒഴിവാക്കി പരിപാടി റെക്കോർഡ് ചെയ്യാമെന്നാണ് പറഞ്ഞത്. അവസാനത്തെ രണ്ട് ഖണ്ഡികകൾ ഒഴിവാക്കണം എന്നായിരുന്നു ആവശ്യം.
അതോടെയാണ് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് ഇത്തരം നടപടിയെന്നും ബിനോയ് വിശ്വാസം പറഞ്ഞു. ദൂരദർശൻ സ്വതന്ത്ര സ്ഥാപനമാണ്. ബിജെപിയുടെ ചാനൽ അല്ല. ദൂരദർശനെയും ആകാശവാണിയെയും യജമാനന്റെ ശബ്ദം മാത്രം കേൾപ്പിക്കാനുള്ള യന്ത്രമായി മാറ്റുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| ജഗ് വസന്ത്’ ഗുജറാത്ത് തീരത്ത്; മറ്റൊരു കപ്പൽ ഇന്നെത്തും




































