തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിന് എതിരെയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്ക് എതിരെയും കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് സംസ്‌ഥാനത്ത് സിപിഐഎമ്മിന്റെ പിന്തുണ. സിപിഐഎം സംസ്‌ഥാന ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.
അതേസമയം, സമരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഇടത് മുന്നണി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്‌തമാക്കി. ത്രിപുരയിലെ അക്രമ സംഭവങ്ങള്‍ക്ക് എതിരെ പ്രചാരണം ശക്‌തമാക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. അക്രമ സംഭവങ്ങളുടെ ഇരകളെ സഹായിക്കാനായി ധന സമാഹരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ദുരഭിമാനക്കൊല; യുപിയിൽ കൊലപ്പെടുത്തിയ കമിതാക്കളുടെ മൃതദേഹം 2 സംസ്‌ഥാനങ്ങളിൽ