തിരുവനന്തപുരം: പിഎം ശ്രീ തർക്കത്തിൽ കടുത്ത നിലപാടുമായി സിപിഐ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചു. ഇന്ന് ചേർന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓൺലൈനായിട്ടാണ് യോഗം ചേർന്നത്.
സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രശ്നപരിഹാരത്തിനായി എംഎ ബേബി ഇടപെട്ടിരുന്നു. എന്നാൽ, വിട്ടുവീഴ്ച ഇല്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്.
അതിനിടെ, പിഎം ശ്രീ വിവാദത്തിൽ വിചിത്ര വാദവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. പദ്ധതിയിൽ പേരിനുമാത്രം ഒപ്പിട്ടതാണെന്നെന്നാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കാൻ പിഎം ശ്രീ പദ്ധതിയെ പേരിനെങ്കിലും കൂടെ നിർത്തി എന്ന് മാത്രമേ ഉള്ളൂവെന്ന് മന്ത്രി ലേഖനത്തിൽ പറഞ്ഞു.
പദ്ധതിയിൽ ഒപ്പുവെച്ചാൽ കേരളത്തിലെ പാഠ്യപദ്ധതി എല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ച് നൽകുന്ന പാഠ്യപദ്ധതി നടപ്പിലാക്കേണ്ടി വരും എന്നത് തികച്ചും അവാസ്തവമായ കാര്യമാണെന്നും മന്ത്രി വിശദീകരിക്കുന്നു. ധാരണാപത്രത്തിൽ സൂചിപ്പിച്ച കാര്യങ്ങളെ വ്യാഖ്യാനിക്കാൻ മൽസരിക്കുന്നവരിൽ ചില രാഷ്ട്രീയ നേതൃത്വവും കൂടിയുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും വി.ശിവൻകുട്ടി പറഞ്ഞു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്







































