കോഴിക്കോട്: വടകര വില്ല്യാപ്പള്ളിയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
പ്രദേശത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചതിനിടെ ഉണ്ടായ അപകടമാണെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം





































