കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുകൾ വ്യാപകം. പാർട്ടി അംഗങ്ങളിൽ നിന്ന് തന്നെയാണ് വിമർശനങ്ങൾ ഉയർന്നത്. പോസ്റ്റിട്ടവർക്കെതിരെ സിപിഎം നടപടി തുടങ്ങിയതായാണ് വിവരം. വീണാ ജോർജ് ആശുപത്രിയിൽ ചികിൽസ തേടിയതിനെയാണ് പരിഹസിച്ചത്.
പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിന്റെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും നടപടി പരിശോധിക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. ”മന്ത്രി പോയിട്ട് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്നും, കൂടുതൽ പറയുന്നില്ല, പറയിപ്പിക്കരുത്” എന്നുമായിരുന്നു പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പിജെയുടെ ഫേസ്ബുക്ക് കുറിപ്പ്. എസ്എഫ്ഐയുടെ മുൻ ജില്ലാ പ്രസിഡണ്ട് കൂടിയാണ് ജോൺസൺ.
പത്തനംതിട്ട സിഡബ്ള്യുസി മുൻ ചെയർമാൻ എൻ രാജീവും ആരോഗ്യമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടു. ”പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ളാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു, ഒത്താൽ രക്ഷപ്പെട്ടു. ഇവിടെ ചോദ്യത്തിൽ നിന്ന് എന്ന വ്യത്യാസം മാത്രം”- എന്നായിരുന്നു രാജീവിന്റെ പരിഹാസം.
Most Read| തറയ്ക്കടിയിൽ നിന്ന് രക്തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!