ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് വിജയകുമാര്‍ യോ മഹേഷ്. 50 ഫസ്‌റ്റ് ക്‌ളാസ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള മഹേഷ് 108 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.
അണ്ടര്‍ 19ലും ഇന്ത്യ എ ടീമിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള മഹേഷ് 61 ലിസ്‌റ്റ് എ മല്‍സരങ്ങളിലും 46 ടി-20 മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്.
— Yomi (@yomi2105) December 20, 2020
തമിഴ്‌നാടിന് വേണ്ടി 2006ല്‍ ബംഗാളിനെതിരെ ആയിരുന്നു മഹേഷിന്റെ അരങ്ങേറ്റം. 2008ല്‍ ഐപിലിന്റെ ഉല്‍ഘാടന സീസണില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി 16 വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. എന്നാല്‍ പിന്നീടുള്ള മൂന്ന് സീസണുകളിലായി 7 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്.
പരിക്കുകള്‍ ഏറെ തവണ വേട്ടയാടിയ താരം കൂടിയാണ് യോ മഹേഷ്. ലണ്ടനില്‍ വെച്ചു കാല്‍മുട്ടുകളില്‍ നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം അദ്ദേഹം 2017ല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഫസ്‌റ്റ് ക്‌ളാസ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി എങ്കിലും മികച്ച ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല.
2019 ഓഗസ്‌റ്റില്‍ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ (ടിഎന്‍പിഎല്‍) ആണ് മഹേഷ് അവസാനമായി കളിച്ചത്. തമിഴ്‌നാടിനായി 2018 സെപ്റ്റംബറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന മല്‍സരം.
Read Also: ‘മന്‍ കി ബാത്തി’ന്റെ സംപ്രേഷണം നടക്കുമ്പോള്‍ പാത്രങ്ങള്‍ മുട്ടണമെന്ന് ജനങ്ങളോട് കര്‍ഷകര്‍







































