പാലക്കാട് : ജില്ലയിൽ ഞായറാഴ്‌ച വൈകിട്ടോടെ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും ശ്രീകൃഷ്‌ണപുരത്തും കരിമ്പുഴയിലും വൻ നാശനഷ്‌ടം. മിക്കയിടങ്ങളിലും വീടുകൾക്ക് മുകളിലേക്ക് മരം വീണും, മേൽക്കൂരകൾ തകർന്നും നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഷെഡുംകുന്നിൽ മാധവി നിലയത്തിൽ മുരളിധരന്റെ വീടിന്റെ മേൽക്കൂരയുടെ ഷീറ്റുകൾ തകർന്നു. കൂടാതെ ഷെഡുംകുന്ന് അബ്‌ദുൽ റഷീദിന്റെ വീടിനു മുകളിലേക്കു മരം പൊട്ടി വീഴുകയും, നമ്പിയത്ത് സലാമിന്റെ മരമില്ലിന്റെ ഓഫിസ് കെട്ടിടം തകരുകയും ചെയ്‌തു.
കൂടാതെ കരിമ്പുഴയിലെ പല കൃഷിയിടങ്ങളിലും വൻ നാശനഷ്‌ടമുണ്ടായി. തെങ്ങ്, കവുങ്ങ്, റബർ, വാഴ, പച്ചക്കറി തുടങ്ങിയവയാണ് നശിച്ചവയിലേറെയും. ഒപ്പം തന്നെ വൈദ്യുതി വിതരണവും തടസപ്പെട്ടു. കാറ്റിലും മഴയിലും നാശനഷ്‌ടം സംഭവിച്ചവർക്കു സഹായം നൽകണമെന്ന ആവശ്യവും നിലവിൽ ഉയർന്നിട്ടുണ്ട്.
Read also : ട്രാക്‌ടർ ചിഹ്‌നത്തിൽ പ്രചാരണം ആരംഭിച്ച് പിജെ ജോസഫ്






































