ക്രഷർ തട്ടിപ്പ്; പിവി അൻവറിന് തിരിച്ചടി, പുനരന്വേഷണത്തിന് ഉത്തരവ്

By Desk Reporter, Malabar News
PV Anvar
Ajwa Travels

മലപ്പുറം: ക്രഷർ തട്ടിപ്പ് കേസിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിന് തിരിച്ചടി. പിവി അൻവറിന് അനുകൂലമായ റിപ്പോർട് മഞ്ചേരി സിജെഎം കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

കർണാടക ബെൽറ്റംഗാടിയിൽ ക്വാറി സ്‌ഥാപിക്കാമെന്ന് പറഞ്ഞ് എഞ്ചിനിയറായ സെലിമിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സമർപ്പിച്ച അന്തിമ റിപ്പോർട് ആണ് കോടതി തള്ളിയത്.

ക്രഷർ തട്ടിപ്പ് കേസിൽ പ്രതിയായ പിവി അൻവർ എംഎൽഎയെ ഒരു തവണ പോലും ചോദ്യം ചെയ്യാതൊണ് അന്തിമ അന്വേഷണ റിപ്പോർട് കോടതിയിൽ സമർപ്പിച്ചത്. ഇത് കോടതി ചോദ്യം ചെയ്‌തിരുന്നു.

കേസ് ക്രമിനൽ സ്വഭാവമുള്ളതാണെന്നും, ആയതിനാൽ ഇത് സിവിൽ കേസാക്കി മാറ്റണമെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. എന്നാൽ അത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട് മടക്കി അയച്ച കോടതി കേസിൽ പുതിയ അന്വേഷണ റിപ്പോർട് സമർപ്പിക്കാനും ഡിവൈഎസ്‌പി വിക്രമനോട് ആവശ്യപ്പെട്ടു.

Most Read: യാത്ര ചെയ്യാൻ പുതിയ ബെൻസ് വേണമെന്ന് ഗവർണർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE