തിരുവനന്തപുരം : സംസ്ഥാനത്തെ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന 15 സൈബര്‍ പോലീസ് സ്റ്റേഷനുകളിലേക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഉള്ള ഇന്‍സ്പെക്ടര്‍മാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ സായുധ സേനകളിലെ നിര്‍ത്തലാക്കിയ റിസര്‍വ് ഇൻസ്പെക്ടർ തസ്തികയില്‍ നിന്നാണ് ഇപ്പോള്‍ നിയമനം നടത്തിയിരിക്കുനന്ത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകളെ സൈബര്‍ പോലീസ് സ്റ്റേഷനുകളിലേക്ക് ലയിപ്പിക്കാന്‍ ഉള്ള തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ ഉത്തരവ് പുറത്തു വിട്ടിരിക്കുന്നത്. സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായുള്ള നടപടികള്‍ വളരെ വേഗത്തിലാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത്.
Read also : നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹരജി







































