നടൻ ഹരീഷ് പേരടി ആദ്യമായി നിർമിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ പ്രദർശനത്തിനെത്തുന്നു. ഹരീഷ് പേരടി തന്നെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മാർച്ച് 14നാണ് തിയേറ്ററുകളിൽ എത്തുന്നത്. ‘ഐസ് ഒരതി’ എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകൻ അഖിൽ കാവുങ്ങലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഹരീഷ് പേരടിയുടെ മകൻ വൈദി പേരടി, അഞ്‌ജന അപ്പുക്കുട്ടൻ, കബനി, എൽസി സുകുമാരൻ, രത്‌നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടിയും അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവരും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമൽ ആണ് നിർവഹിക്കുന്നത്.
കോടികളുടെ മൂല്യമുള്ള മറ്റു ആഡംബര വണ്ടികൾക്കിടയിൽ അഭിമാനത്തോടെയാണ് ദാസേട്ടന്റെ സൈക്കിളിനെ പാർക്ക് ചെയ്യുന്നത് എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം പ്രേക്ഷകർ ഈ അഭിമാനം നിറഞ്ഞ പാർക്കിങ് വന്ന് കാണണമെന്നും നടൻ അഭ്യർഥിച്ചു.
തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എസി ഗിരീശൻ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-നൗഫൽ പുനത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ, കല-മുരളി ബേപ്പൂർ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്‌ത്രാലങ്കാരം- സുകേഷ് താനൂർ, സ്‌റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല- മനു ഡാവഞ്ചി, അസോ. ഡയറക്‌ടർ- ജയേന്ദ്ര ശർമ, സജിത് ലാൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- നിഷാന്ത് പന്നിയങ്കര, പിആർഒ- എഎസ് ദിനേശ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ