‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!

By Senior Reporter, Malabar News
Death Valley Moving Stones
(Image Courtesy: Nature)
Ajwa Travels

തനിയെ നെന്നിനീങ്ങുന്ന കല്ലുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഡെത്ത് വാലി നാഷണൽ പാർക്കിലാണ് ഈ വിചിത്ര പ്രതിഭാസമുള്ളത്. ‘സെയിലിങ് സ്‌റ്റോൺസ്’ എന്നാണ് ഈ കല്ലുകൾ അറിയപ്പെടുന്നത്.

ഒരു കൗതുമെന്തെന്നാൽ, ഈ കല്ലുകൾ ചലിക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ല. എന്നാൽ, ഇവയുടെ സ്‌ഥാനം മാറിയിരിക്കുന്നതും തെന്നി നീക്കിയത് പോലുള്ള പാടുകൾ ഇവയുടെ പിന്നിൽ കാണപ്പെടുന്നതുമാണ് ഇവ തെന്നി നീങ്ങിയതിന്റെ ലക്ഷണങ്ങളായി പറയപ്പെടുന്നത്. ലോകത്തെ ഏറ്റവും ചൂടേറിയ മേഖലയായിട്ടാണ് കാലിഫോർണിയയിലെ ഡെത്ത് വാലി നാഷണൽ പാർക്ക് അറിയപ്പെടുന്നത്.

പ്രകൃതി രമണീയമായ അനേകം സവിശേഷതകളുള്ള ഒരു മേഖലകൂടിയാണിത്. അതിൽ ഏറ്റവും വിചിത്രമായതാണ് തെന്നി നീങ്ങുന്ന കല്ലുകൾ. ഈ കല്ലുകൾ നീങ്ങുന്ന, അവയുടെ പാടുകൾ അവശേഷിക്കുന്ന മേഖല റേസ്‌ട്രാക് പ്‌ളായ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡോളോമൈറ്റ്, സൈനൈറ്റ് എന്നീ ധാധുക്കളാൽ നിർമിതമാണ് ഈ കല്ലുകൾ.

ചുറ്റുമുള്ള മലകളിൽ നിന്ന് പൊടിഞ്ഞ് താഴെ വീഴുന്നവയാണ് ഇവ. ചെറുത് മുതൽ വലിപ്പമേറിയവ വരെ ഇക്കൂട്ടത്തിലുണ്ട്. അരക്കിലോമീറ്റർ ദൂരത്തോളമൊക്കെ തെന്നി നീങ്ങിയ കല്ലുകൾ ഇക്കൂട്ടത്തിലുണ്ട്. ഗുരുത്വാകർഷണപരമായ ഒരു കാരണങ്ങളും ഈ ചലനത്തിന് പിന്നിലില്ല. പിന്നീടെങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നത് ഇന്നുമൊരു ദുരൂഹതയാണ്.

പല സിദ്ധാന്തങ്ങളും ഇതിന്റെ കാരണം വിശദീകരിക്കാനായി മുന്നോട്ടുവയ്‌ക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയിൽ പെട്ടെന്ന് പെയ്യുന്ന മഴ കാരണം തറയിൽ ചെറിയ ഐസ് പാളി രൂപപ്പെടുമെന്നും ഇത് പൊട്ടി കല്ലുകളുടെ അടിയിലേക്ക് ഒട്ടുന്നതാണ് കല്ലുകളെ നീക്കുന്നതെന്നും ഗവേഷകർ പറയുന്നു. എന്നാൽ, ഈ സിദ്ധാന്തത്തെ ശാസ്‌ത്രലോകം പൂർണമായി അംഗീകരിക്കുന്നില്ല. ഡെത്ത് വാലിയിലെ കല്ലുകളുടെ പിന്നിലെ രഹസ്യം ഇന്നും നിഗൂഢമായി നിലകൊള്ളുകയാണ്.

Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE