പാലക്കാട്: ആനവായ് വനത്തിൽ നിന്നും വേട്ടയാടിയ മാനിന്റെ മാംസം പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്. തോക്ക് ഉപയോഗിച്ച് മാനിനെ വേട്ടയാടിയ ഇരുവേലിക്കുന്നേൽ സിജു ജെ ഫ്രെൻസർ (35) ആണ് പിടിയിലായത്.
അഗളി ഇൻസ്‌പെക്‌ടർ ശശികുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സിജു ജെ ഫ്രെൻസറെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
ആനവായ് വനത്തിൽ നിന്നും വേട്ടയാടിയ മാന്‍ ഇറച്ചിയുമായി നേരത്തെ ഒൻപത് പേരെ വനം വകുപ്പ് പിടികൂടിയിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ അറസ്‌റ്റ്.
Malabar News: നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി







































