നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി

By Trainee Reporter, Malabar News
Representational image

ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി. 1.97 ലക്ഷത്തിന്റെ നിരോധിത കറൻസിയാണ് പിടികൂടിയത്. മുത്തങ്ങ മൈക്കര കോളനിക്ക് സമീപം കെഎം ഷമീറിന്റെ വീട്ടിൽ നിന്നാണ് നിരോധിത നോട്ടുകളും തലയോട്ടിയോട് കൂടിയതും അല്ലാത്തതുമായ മാൻകൊമ്പുകളും കണ്ടെടുത്തത്. കഞ്ചാവ് കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരവേ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാൻകൊമ്പുകളും കറൻസിയും പിടികൂടിയത്. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി വി രജികുമാറും ലഹരിവിരുദ്ധ സേനാംഗങ്ങളും ബത്തേരി എസ്‌ഐ മുകുന്ദനും പരിശോധനക്ക് നേതൃത്വം നൽകി.

Read also: നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കണം; കെസി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE