നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കണം; കെസി വേണുഗോപാൽ

By News Desk, Malabar News
KC Venugopal about election
KC Venugopal
Ajwa Travels

നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജക മണ്ഡലം തിരിച്ചുപിടിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ഈ ദൗത്യം യുഡിഎഫ് പ്രവർത്തകർ ഏറ്റെടുക്കണമെന്നും എംപി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ പാർട്ടിയിലെ എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ അസംബ്‌ളി മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷമാണ് നിലമ്പൂർ നൽകിയത്. നിലമ്പൂരിലെ മുഴുവൻ ബൂത്തിലും രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷമുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ചവരുടെ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Also Read: ഡെൽഹിയിലെ അക്രമത്തിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്‌റ്റും; ജാവദേക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE