വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എംപി സ്‌ഥാനം പുനഃസ്‌ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായാണ് സ്വന്തം മണ്ഡലമായ വയനാട്ടിൽ എത്തുന്നത്. രണ്ടു ദിവസത്തെ കേരള സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. തങ്ങളുടെ പ്രിയ നേതാവിന് വൻ സ്വീകരണ ഒരുക്കങ്ങളാണ് കൽപ്പറ്റയിൽ പുരോഗമിക്കുന്നത്.
എഐസിസി, കെപിസിസി നേതാക്കളെല്ലാം ഇന്ന് കൽപ്പറ്റയിലെത്തും. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ഒമ്പത് വീടുകളുടെ താക്കോൽ പൊതു സമ്മേളനത്തിൽ വെച്ച് കൈമാറും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ. ശേഷം രാഹുൽ മടങ്ങും. അതേസമയം, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളിയിൽ രാഹുലിന്റെ അപ്രതീക്ഷിത എൻട്രി ഉണ്ടാവുമോയെന്ന ആകാംക്ഷയിലാണ് നേതാക്കൾ.
Most Read| ജെയ്‌ക് സി തോമസ് 17ന് പത്രിക സമർപ്പിക്കും; 16ന് എൽഡിഎഫ് കൺവെൻഷൻ