പരാതി നൽകാനെന്ന വ്യാജേനയെത്തി; ഡെൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം

പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയും മുടിപിടിച്ച് വലിച്ചിഴക്കാൻ ശ്രമിച്ചെന്നുമാണ് റിപ്പോർട്. 35 വയസുകാരനാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

By Senior Reporter, Malabar News
Rekha Gupta
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്‌ക്ക് നേരെ ആക്രമണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയും മുടിപിടിച്ച് വലിച്ചിഴക്കാൻ ശ്രമിച്ചെന്നുമാണ് റിപ്പോർട്.

35 വയസുകാരനാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്‌തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പരിക്ക് ഗരുതരമല്ലെന്ന് ബിജെപി ഡെൽഹി അധ്യക്ഷൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കസ്‌റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്. എന്തിനാണ് മുഖ്യമന്ത്രിയെ അക്രമിച്ചതെന്നതിൽ വ്യക്‌തതയില്ല.

”രേഖ ഗുപ്‌ത സ്വന്തം വസതിയിൽ എല്ലാ ബുധനാഴ്‌ചകളിലും രാവിലെ ജനങ്ങളെ കണ്ട് പരാതികൾ സ്വീകരിക്കാറുണ്ട്. യോഗത്തിൽ പങ്കെടുത്ത ഒരാൾ മുഖ്യമന്ത്രിയെ ആക്രമിച്ചു. ഡോക്‌ടർമാർ മുഖ്യമന്ത്രിയെ പരിശോധിക്കുകയാണ്. ഈ ആക്രമണത്തെ പാർട്ടി അപലപിക്കുന്നു. അക്രമം രാഷ്‌ട്രീയ പ്രേരിതമായിരുന്നോ എന്ന് അന്വേഷിക്കണം”- മുതിർന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു.

സംഭവത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി. പ്രകോപനമില്ലാതെ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിവിധ രാഷ്‌ട്രീയ പാർട്ടികൾ സംഭവത്തെ അപലപിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

Most Read| വിമാന സർവീസുകൾ ഉടൻ, വിസ സുഗമമാക്കും; ഇന്ത്യ-ചൈന സൗഹൃദം ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE