ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. വടക്കു-കിഴക്കൻ ഡെൽഹിയിലെ ദയാൽപുർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ നെഹ്‌റു വിഹാറിലാണ് സംഭവം. കുട്ടിയുടെ ദേഹത്ത് ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്. ശനിയാഴ്‌ച രാത്രിയിലാണ് പോലീസ് സ്‌റ്റേഷനിലേക്ക് ഒരു പെൺകുട്ടിയെ അബോധാവസ്‌ഥയിൽ കണ്ടെത്തിയെന്ന് അറിയിച്ച് ഫോൺ കോൾ വരുന്നത്. പിന്നാലെ സംഭവ സ്‌ഥലത്തെത്തിയ പോലീസ് കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.
കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ദയാൽപുർ പോലീസ് പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, കൃത്യത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം