ന്യൂഡെൽഹി: ഇൻഡിക്കേറ്റർ ലൈറ്റിന് തകരാർ ഉണ്ടായതിനെ തുടർന്ന് ഡെൽഹിയിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. എമർജൻസി ലാൻഡിംഗ് അല്ല സാധാരണ ലാൻഡിംഗ് തന്നെയാണ് വിമാനം നടത്തിയതെന്നും, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.
കൂടാതെ തകരാർ സംഭവിച്ച വിമാനത്തിന് പകരം മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയച്ചതായും അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് സ്പൈസ് ജെറ്റിന്റെ ഡെൽഹി-ജബൽപൂർ വിമാനം കാബിനിൽ പുക കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. വിമാനം 5,000 അടി ഉയരത്തിൽ ഇരിക്കെയാണ് പുക ശ്രദ്ധയിൽപ്പെട്ടത്.
കൂടാതെ കഴിഞ്ഞ മാസം സ്പൈസ് ജെറ്റിന്റെ ഡെൽഹിയിലേക്കുള്ള വിമാനം പാറ്റ്നയിൽ എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നു. പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതാണ് എമർജൻസി ലാൻഡിംഗിലേക്ക് നയിച്ചത്. 185 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Read also: സജി ചെറിയാന്റെ പ്രസംഗം; ഇടപെട്ട് രാജ്ഭവൻ, ഗവർണർ വിശദാംശങ്ങൾ തേടി