ഡെൽഹിയിൽ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

By News Bureau, Malabar News
Ajwa Travels

ഡെൽഹി: ക്യാബിനിൽ പുക ഉയരുന്നത് കണ്ടതോടെ സ്‌പൈസ് ജെറ്റ് വിമാനം ഡെൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഡെൽഹിയിൽ നിന്ന് ജബൽപൂരിലേക്ക് പറന്നുയരുന്നതിനിടെ ആണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

അതേസമയം യാത്രക്കാരെ സുരക്ഷിതമായി പുറത്താക്കിയതായി സ്‌പൈസ് ജെറ്റ് വക്‌താവ് അറിയിച്ചു.

വിമാനം 5,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ക്യാബിനിൽ പുക ഉയരുന്നത് ക്രൂവിന്റെ ശ്രദ്ധയിൽപെട്ടു. ക്യാബിനിലേക്ക് പുക കയറിയതോടെ യാത്രക്കാരും പരിഭ്രാന്തരായി. ഉടൻ തന്നെ വിമാനം ഡെൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സൗരഭ് ഛബ്ര എന്ന യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌പൈസ്‌ ജെറ്റ് വിമാനങ്ങളിൽ അപകടങ്ങൾ പതിവാകുന്ന നിലയാണ്. ജൂൺ 19ന് ഡെൽഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ പെട്ടെന്ന് തീപിടുത്തം ഉണ്ടാവുകയും വിമാനം അടിയന്തരമായി ഇറക്കുകയും ചെയ്‌തിരുന്നു.

Most Read: അടുത്ത നാല് ദിവസം കൂടി ശക്‌തമായ മഴ; തീരദേശ വാസികൾക്ക് കടലാക്രമണ മുന്നറിയിപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE