ടെഹ്‌റാൻ: ഇന്ത്യയുമായി കൂടുതൽ അടുത്തബന്ധം സ്‌ഥാപിക്കാൻ ജനാധിപത്യ ഇറാൻ ശ്രമിക്കുമെന്ന് നാടുകടത്തപ്പെട്ട ഇറാൻ രാജകുടുംബാംഗം റിസാ പഹ്‌ലവി. ആഗോള വെല്ലുവിളികൾക്ക് കൂടുതൽ ആഴത്തിലുള്ള രാജ്യാന്തര സഹകരണം ആവശ്യമാണെന്നും റിസാ പഹ്‌ലവി പറഞ്ഞു.
ഒരേ മൂല്യങ്ങൾ പാലിക്കുകയും തങ്ങളോടൊപ്പം പ്രവർത്തിക്കുകയും വ്യത്യസ്‌ത മേഖലകളിൽ പങ്കാളികളാവുകയും ചെയ്യുന്ന ഏതൊരു രാജ്യവുമായി സാധ്യമായ എല്ലാ മികച്ച ബന്ധം പുലർത്താനും ജനാധിപത്യ ഇറാൻ പ്രതിജ്‌ഞാബന്ധമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
”ആധുനിക ചരിത്രത്തിൽ ഇറാനും ഇന്ത്യയും തമ്മിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇറാൻ സന്ദർശിച്ച സമയത്ത് ഞാൻ വളരെ ചെറുപ്പമായിരുന്നു. ആ ബന്ധം വളരെക്കാലം പഴക്കമുള്ളതാണ്. ഇരു രാജ്യങ്ങൾക്കും അവരുടെ ചരിത്രങ്ങളിൽ അഭിമാനിക്കാം.
ഇന്ത്യയുടേത് സമ്പന്നമായ ഒരു സംസ്‌കാരമാണ്. രാഷ്‌ട്രങ്ങൾ എന്ന നിലയിൽ നമുക്ക് നമ്മുടെ പൈതൃകത്തെ കുറിച്ച് വളരെയധികം അഭിമാനിക്കാൻ കഴിയും. ഇത് വളരെ നല്ല ബന്ധത്തിനും സഹകരണത്തിനും സ്വാഭാവികമായ ഒരു പാതയായിരിക്കാം. സാങ്കേതിക വിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തിൽ ഇന്ത്യ ഒരു മുൻനിര രാജ്യമാണ്”- റിസാ പഹ്‌ലവി കൂട്ടിച്ചേർത്തു.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി





































