കോഴിക്കോട്: കക്കട്ടിൽ, കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു. പഞ്ചായത്തിലെ 10ആം വാർഡിൽ പാറച്ചാലിൽ മുനീർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. ഒൻപത് വയസുള്ള ഒരു ആൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. നിലവിൽ പഞ്ചായത്തിലെ 13 പേർ ഡെങ്കിപ്പനി ബാധിച്ച് ചികിൽസയിലുണ്ട്.
അതേസമയം, രോഗം വ്യാപകമാകുമ്പോഴും സംസ്‌ഥാന പാതക്ക് സമീപമുള്ള രണ്ടു കുളങ്ങൾ കൊതുകു വളർത്തു കേന്ദ്രങ്ങളാണെന്ന നാട്ടുകാരുടെ പരാതിയിൽ അധികൃതർ മൗനം തുടരുകയാണ്. കൊതുകു നിവാരണത്തിന് വാർഡ് തലത്തിൽ ഡ്രൈഡേ ഉൾപ്പടെയുള്ള കാര്യങ്ങൾ ശാസ്‌ത്രീയമായി നടത്താത്തത് ഡെങ്കി കേസുകൾ വർധിക്കാൻ ഇടയാക്കിയെന്ന ആക്ഷേപമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറക്കാനുള്ള തീവ്രശ്രമത്തിനിടയിൽ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയാത്തതും രോഗം പടരാനിടയാക്കി.
Also Read: സ്‌കൂൾ വളപ്പിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി




































