പാലക്കാട്: ആലത്തൂരിൽ പല്ലിൽ ക്ളിപ്പ് ഇടുന്നതിനിടെ യുവതിയുടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചുകയറി. കാവശ്ശേരി വിനായകനഗർ സ്വദേശിനി ഗായത്രി സൂരജിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. ഗായത്രിയുടെ പരാതിയിൽ ഡെന്റൽ കെയർ ആശുപത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആലത്തൂർ ജുവിൻസ് ഡെന്റൽ കെയർ സെന്റർ എന്ന സ്ഥാപനത്തിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. ഗായത്രിയുടെ പല്ലിനടിയിൽ ഘടിപ്പിച്ചിരുന്ന ഗം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 22ന് നടന്ന ചികിൽസയ്ക്കിടെയാണ് സംഭവം. പരിക്ക് ഗുരുതരമായതിനാൽ ഗായത്രി ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!