തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവി ഇനത്തില്‍ ഉള്‍പ്പെടുത്തി കൂട്ടത്തോടെ നശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഉത്തരവ് നല്‍കിയെന്ന് വനം മന്ത്രി കെ.രാജു അറിയിച്ചു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ കേരളത്തിലെ കര്‍ഷകരടക്കം ഉള്ളവര്‍ വര്‍ഷങ്ങളായി നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാകും.
കൃഷിയിടങ്ങളിലെ കാട്ടുപന്നി ആക്രമണം കര്‍ഷകര്‍ എല്ലാ കാലത്തും നേരിടുന്ന ദുരിതമാണ്. കാട്ടുപന്നികളെ ശല്യക്കാരയായ മൃഗം ആയി പ്രഖ്യാപിക്കപ്പെട്ടാല്‍ നാട്ടില്‍ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ വനം വകുപ്പിന് സാധിക്കും. പക്ഷെ ഇതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അത് തേടുന്നതിന് നേരത്തേ നിര്‍ദേശം നല്‍കിയെങ്കിലും ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു.
Read Also: കെഎസ്ആര്‍ടിസി ഇനി സാധനങ്ങള്‍ എത്തിക്കാനും; പദ്ധതിക്ക് തുടക്കമായി
അനുമതി ലഭിക്കുന്നത് സംസ്ഥാനം മുഴുവന്‍ ആയിട്ടല്ല. കാട്ടുപന്നി ശല്ല്യം നേരിടുന്ന മേഖലകള്‍, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ കണക്കുകള്‍ തുടങ്ങിയ വിശദ വിവരങ്ങള്‍ സഹിതം അപേക്ഷിക്കുമ്പോള്‍ ക്ളസ്റ്റർ അടിസ്ഥാനത്തില്‍ അനുമതി ലഭിക്കും. കേന്ദ്രാനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടുപന്നി ആക്രമണം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.






































