കെഎസ്ആര്‍ടിസി ഇനി സാധനങ്ങള്‍ എത്തിക്കാനും; പദ്ധതിക്ക് തുടക്കമായി

By Staff Reporter, Malabar News
MALABARNEWS-KSRTC
Ajwa Travels

കാഞ്ഞങ്ങാട്: നഷ്‌ടത്തിലായ കെഎസ്ആര്‍ടിസിയെ തിരികെ കൊണ്ടുവരാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലാണ് ബസുകള്‍ ചരക്കു ഗതാഗതത്തിന് വേണ്ടി ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചത്.

സപ്‌ളൈക്കോയുടെ ഡിപ്പോകളില്‍ നിന്ന് മാവേലി സ്‌റ്റോറുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാനാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കുന്നത്. ബസിന്റെ രൂപഘടന മാറ്റിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്. വാഹനവും, ഡീസലും, ഡ്രൈവറേയും കെഎസ്ആര്‍ടിസി നല്‍കും. മാസവാടക 1.25 ലക്ഷം രൂപ സപ്‌ളൈക്കോ നല്‍കും.

സ്വകാര്യ പാഴ്സല്‍ സര്‍വീസ് പോലെയുള്ള സംരഭം ആരംഭിക്കുന്നതിന് മുന്നോടിയായി പരീക്ഷണ അടിസ്‌ഥാനത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സംവിധാനമായ സപ്‌ളൈക്കോ മാത്രമേ നിലവില്‍ സേവനം ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ പദ്ധതി വിജയമായാല്‍ സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

Read Also: കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE