കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു

By News Desk, Malabar News
Malabar News_ km shaji
KM Shaji MLA
Ajwa Travels

കോഴിക്കോട്: കെ.എം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടിൽ കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. വീടും സ്‌ഥലവും  അളന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അളവെടുക്കല്‍ നടന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ കെ.എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

കേസില്‍ ഷാജിയെ അടുത്ത മാസം 10 ന് ഇഡി ചോദ്യം ചെയ്യും. ഈ കേസില്‍ ഇന്നലെ മുസ്‌ലിം ലീഗ് സംസ്‌ഥാന  ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അഞ്ച് മണിക്കൂറിലധികമാണ് മജീദില്‍ നിന്ന് എൻഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് കെ.പി.എ മജീദ് പിന്നീട് പ്രതികരിച്ചിരുന്നു.

Related News: കോഴ ആരോപണം; കെ.എം ഷാജിക്കെതിരെ നിയനടപടികളുമായി ഇ ഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE